ജോര്‍ജിയന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്; ജോര്‍ജി മര്‍ഗ്‌വെലാഷ്‌വിലി പ്രസിഡന്റ്

ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (13:11 IST)
PRO
മുന്‍ സോവിയറ്റ്‌ റിപ്പബ്ലിക്കായ ജോര്‍ജിയയിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബിഡ്സിന ഇവാനിഷ്‌വിലി അധികാരം ഉറപ്പിച്ചു. സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു കൊണ്ടാണ് ബിഡ്‌സിന അധികാരം ഉറപ്പിച്ചത്.

ഇവാനിഷ്‌വിലി നേതൃത്വം നല്‍കുന്ന 'സ്വപ്ന സഖ്യത്തിന്റെ സ്ഥാനാര്‍ഥി ജോര്‍ജി മര്‍ഗ്‌വെലാഷ്‌വിലി വന്‍ ഭൂരിപക്ഷത്തോടെയാണു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. പ്രസിഡന്റ്‌ മിഖായില്‍ സകാഷ്‌വിലിയുടെ ദശാബ്ദം നീണ്ട ഭരണത്തിന്‌ ഇതോടെ അവസാനമായി.

യുഎസിനെയും പാശ്ചാത്യ രാജ്യങ്ങളെയും പിണക്കാതെതന്നെ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാകും ഇവാനിഷ്‌വിലിയുടെയും മര്‍ഗ്‌വെലാഷ്‌വിലിയുടെയും ശ്രമം.

വെബ്ദുനിയ വായിക്കുക