ജപ്പാനില്‍ വീണ്ടും അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഫുകുഷിമ ആണവനിലയത്തിനടുത്താണ് ഉണ്ടായത്. ഇതെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ജപ്പാനെ താറുമാറാക്കിയ ഭീമന്‍ സുനാമി വീശിയടിച്ച് ഒരു മാസം തികയുന്ന ദിവസമാണ് വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നതും തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നതും. മാര്‍ച്ച് 11 ന് ആയിരുന്നു ജപ്പാനില്‍ അതിഭയങ്കരമായ സുനാമി ഉണ്ടായത്.
ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് കഴിഞ്ഞ ആഴ്ചയും റിക്ടര്‍ സ്കെയിലില്‍ 7.1 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് മൂന്ന് അടിയോളം ഉയരത്തില്‍ സുനാമി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു എങ്കിലും പിന്നീടത് പിന്‍വലിച്ചു.