ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ 12 പേര്‍ മരിച്ചു. രാജ്യത്തെ പൊതുഗതാഗതം താറുമാറി. മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. 338 പ്രാദേശിക വിമാനസര്‍വീസുകളും 12 രാജ്യാന്തര വിമാനസര്‍വീസുകളും ശനിയാഴ്ച റദ്ദ് ചെയ്തിരുന്നു.
45 വര്‍ഷത്തിനിടെ രാജ്യത്തുണ്ടാക്കുന്ന ശക്തമായ മഞ്ഞുവീഴ്ചയാണിത്. മഞ്ഞുവീഴ്ച വൈദ്യുതി വിതരണത്തേയും സാരമായി ബാധിച്ചു. ആയിരങ്ങള്‍ ഇരുട്ടിലാണെന്ന് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.