ജനന നിയന്ത്രണ നിയമം ഫിലിപ്പീന്‍സ് സുപ്രീം കോടതി അംഗീകരിച്ചു
ബുധന്‍, 9 ഏപ്രില്‍ 2014 (14:49 IST)
PRO
ജനന നിയന്ത്രണ നിയമം ഫിലിപ്പീന്‍സ് സുപ്രീംകോടതി അംഗീകരിച്ചു. ജനപ്പെരുപ്പംകൊണ്ട് പൊറുതിമുട്ടുന്ന ഫിലിപ്പീന്‍സില്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍വഴി ഗര്‍ഭനിരോധന ഉറകളും ഗുളികകളും സൗജന്യമായി വിതരണംചെയ്യാനും തീരുമാനമായി.
ക്രിസ്ത്യന്‍ സഭയുടെ കടുത്ത എതിര്‍പ്പ് മറികടന്ന് നിയമംകൊണ്ടുവരാന്‍ പ്രസിഡന്റ് ബെനിഗ്നൊ അക്വിനൊയുടെ സര്‍ക്കാര്‍ ഏറെനാളായി ശ്രമംനടത്തിവരികയായിരുന്നു. 80 ശതമാനത്തിലേറെ കത്തോലിക്കാവിശ്വാസികളുള്ള ഫിലിപ്പീന്‍സിലെ ജനസംഖ്യ 10 കോടിയാണ്.
ഏഷ്യയിലെ ഏറ്റവുമുയര്‍ന്ന ജനനനിരക്കും ഇവിടെയാണ്. ദരിദ്രര്‍ക്ക് ആശ്വാസമാവും നിയമമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ജീവന് ഭീഷണിയാണെന്നാണ് കത്തോലിക്കാ വിഭാഗം പറയുന്നത്.