ചൊവ്വ പര്യവേഷണ പേടകം ക്യൂരിയോസിറ്റി ഒരു വര്‍ഷം പൂര്‍ത്തിയാക്കി
ബുധന്‍, 7 ഓഗസ്റ്റ് 2013 (10:27 IST)
PRO
PRO
ചൊവ്വ പര്യവേഷണ പേടകം ക്യൂരിയോസിറ്റി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ക്യൂരിയോസിറ്റി ചൊവ്വയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയെന്നും പേടകത്തിന്റെ പ്രാഥമിക ദൗത്യം വിജയിച്ചുവെന്നും നാസ അറിയിച്ചു. 2012 ഓഗസ്റ്റ് ആറിനാണ് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്.
ചുവന്ന ഗ്രഹമെന്ന് വിളിപ്പേരുള്ള ചൊവ്വയെക്കുറിച്ച് ഇതുവരെ അറിയാന്‍ സാധിക്കാത്ത ധാരാളം വിവരങ്ങള്‍ ക്യൂരിയോസിറ്റി അറിയിച്ചു. സൂക്ഷ്മാണുക്കളുടെ ജീവിതത്തെ അനുകൂലിക്കുന്ന ചുറ്റുപാടാണ് ചൊവ്വയില്‍ എന്നതായിരുന്നു ആദ്യത്തേത്.
ചൊവ്വയിലെ പാറകളിലെ ഓര്‍ഗാനിക് കാര്‍ബണിന്റെ സാന്നിദ്ധ്യമാണ് ഇപ്പോള്‍ ക്യൂരിയോസിറ്റി അന്വേഷിക്കുന്നത്. ക്യൂരിയോസിറ്റി അയച്ച ചൊവ്വയുടെ ചിത്രങ്ങള്‍ അടുത്തിടെ നാസ പുറത്ത് വിട്ടിരുന്നു. നാസ, മേവന്‍ എന്ന പേരിലുള്ള മറ്റൊരു റോബര്‍ട്ടിനെ അടുത്ത വര്‍ഷം ചൊവ്വയിലെത്തിക്കുന്നുണ്ട്.
ചൊവ്വയുടെ അന്തരീക്ഷം നഷ്ടമാകുന്നതെങ്ങനെ എന്നത് സംബന്ധിച്ച പഠനങ്ങളാവും മേവന്‍ എന്ന റോബര്‍ട്ടിന്റെ ദൗത്യം. കൂടുതല്‍ പഠനങ്ങള്‍ക്കായി ചൊവ്വയിലേക്ക് മനുഷ്യനെ അയക്കണമെന്ന സ്വപ്നം വിദൂരമായി അവശേഷിക്കുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു.