ചൊവ്വയില്‍ ജീവനുണ്ടായിരുന്നു എന്നതിന് തെളിവില്ല!

ശനി, 21 സെപ്‌റ്റംബര്‍ 2013 (15:23 IST)
PRO
PRO
ചൊവ്വയില്‍ ജീവനുണ്ടായിരുന്നു എന്നതിന് തെളിവില്ലെന്ന് ഗവേഷകര്‍. ചൊവ്വയില്‍ മീതെയ്ന്‍ വാതകത്തിന്റെ സാന്നിധ്യം ഉണ്ടെന്നും അതിനാല്‍ അവിടെ ജീവനുണ്ടായിരുന്നുവെന്നുമായിരുന്നു ഗവേഷകരുടെ ധാരണ.

എന്നാല്‍ നാസയുടെ ബഹിരാകാശ പേടകം ക്യൂരിയോസിറ്റി ചൊവ്വയില്‍ നടത്തുന്ന പഠനത്തില്‍ മീതെയ്ന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ക്യൂരിയോസിറ്റി ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ആറുവട്ടം പരിശോധന നടത്തിയതില്‍ ഒന്നിലും മീതെയ്ന്‍ കണ്ടില്ല.

നൂറു കോടിയില്‍ 45 എന്ന തോതില്‍ മീതെയ്ന്‍ ഉണ്ടെന്നായിരുന്നു ആദ്യധാരണ. അത്രയും മീതെയ്ന്‍ അവിടെ ഉണ്ടാകണമെങ്കില്‍ അത് ജീവികള്‍ ഉണ്ടാക്കുന്നതുതന്നെയാണെന്നായിരുന്നു നിഗമനം.

ഭൂമിയില്‍നിന്നും ചൊവ്വയെ ഭ്രമണം ചെയ്‌ത് മുമ്പ് നടത്തിയ പഠനങ്ങള്‍ മീതെയ്ന്‍ ഉണ്ടെന്ന സൂചനകളായിരുന്നു നല്‍കിയത്‌.

വെബ്ദുനിയ വായിക്കുക