ചൈന 10,000 കിലോമീറ്ററിലേക്ക് തൊടുക്കാവുന്ന പുതിയ മിസൈല്‍ വികസിപ്പിച്ചു

വ്യാഴം, 16 മെയ് 2013 (14:49 IST)
PRO
PRO
ഭൗമോപരിതലത്തിന് മുകളില്‍ പതിനായിരം കിലോമീറ്ററി(6,200 മൈല്‍)ലേക്ക് തൊടുക്കാവുന്ന മിസൈല്‍ ചൈന വികസിപ്പിച്ചു. 1976-നുശേഷം ചൈന ഈ രംഗത്ത് കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമാണിതെന്ന് ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജോനാഥന്‍ മക്ഡവല്‍ പറഞ്ഞു. പടിഞ്ഞാറന്‍ ചൈനയിലെ സിചാങ് ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ച ചൈന, മിസൈലിന്റെ ആദ്യ വിക്ഷേപണം നടത്തി.

ഭാവിയില്‍ ബഹിരാകാശത്തെ കൃത്രിമോപഗ്രഹങ്ങളെ ആക്രമിക്കാന്‍ ഉപയോഗിച്ചേക്കാവുന്ന മിസൈലാണിതെന്ന് വിലയിരുത്തപ്പെടുന്നു. പ്രവര്‍ത്തനരഹിതമായ തങ്ങളുടെ കൃത്രിമോപഗ്രഹത്തെ 2007-ല്‍ ചൈന മിസൈല്‍ ഉപയോഗിച്ച് നശിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക