ചൈനയെ പ്രീണിപ്പിച്ച് യുഎസ്!

വ്യാഴം, 8 മാര്‍ച്ച് 2012 (18:18 IST)
PRO
PRO
ലോകത്ത് അതിവേഗം വളര്‍ച്ച കൈവരിക്കുന്ന ചൈനയെ പ്രീണിപ്പിച്ചു യു എസും. ലോകത്തില്‍ ഏത് പ്രശ്നവും പരിഹരിക്കാന്‍ ചൈനയുടെ സഹായം ആവശ്യമാണെന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ പറഞ്ഞത്.

ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ചൈനയ്ക്കും യുഎസിനുമാകില്ല. എന്നാല്‍ ഈ രാജ്യങ്ങളുടെ സഹായമില്ലാതെ മറ്റുള്ളവര്‍ക്കു പല പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധ്യമാകില്ലെന്നാണു തന്‍റെ വിശ്വാസമെന്നു ഹിലാരി പറഞ്ഞു.

നിരവധി മേഖലകളില്‍ ചൈനീസ് നേതൃത്വം കാണാവുന്നതാണെന്നും ഹിലാരി പറഞ്ഞു.

English summary:

US Secretary of State Hillary Clinton has said that no problem in the world today can be resolved without the United States and China.

വെബ്ദുനിയ വായിക്കുക