ചൈനയില്‍ വന്‍ഭൂചലനം: 11 പേര്‍ മരിച്ചു

തിങ്കള്‍, 22 ജൂലൈ 2013 (10:26 IST)
PRO
PRO
ചൈനയില്‍ വന്‍ഭൂചലനത്തില്‍ 11 പേര്‍ മരിക്കുകയും എണ്‍പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചൈനയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഗന്‍സുവിലാണ് വന്‍ഭൂചലനം രേഖപ്പെടുത്തിയത്. പ്രാദേശിക സമയം ഇന്ന് രാവിലെ 7.45 നാണ് ഗന്‍സുവില്‍ ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയിരിക്കുന്നത്. മിങ്‌സിയാന്‍, ഴാങ്‌സിയാന്‍ പ്രദേശങ്ങളിലാണ് ഭൂകമ്പത്തിന്റെ പ്രഭവ സ്ഥാനമെന്ന് കരുതുന്നു. ഏകദേശം ഒരു മിനിറ്റോളം നീണ്ടു നിന്ന പ്രകമ്പനം പ്രദേശത്തെ പിടിച്ചുലച്ചു. ഡിങ്‌സി, ലോങ്‌നന്‍, ടിയാന്‍ഷൂയ് തുടങ്ങിയ നഗരങ്ങളിലിലും ഭൂചലനം അനുഭവപ്പെട്ടതായിട്ടാണ് വിവരം.

ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നും നിരവധി വീടുകള്‍ തകര്‍ന്നുവെന്നും പറയുന്നു. ചൈനയുടെ ദേശീയ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ വിവരങ്ങള്‍ പുറത്ത് വിട്ടത്. മരണസഖ്യ ഇനിയുമുയരാം എന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക