ചെറുപ്പത്തില്‍ തന്നെ കത്തിചൂണ്ടി ഒരാള്‍ ബലാസ്തംഗം ചെയ്തിട്ടുണ്ടെന്ന് പോപ് ഗായിക മഡോണ

ശനി, 5 ഒക്‌ടോബര്‍ 2013 (11:37 IST)
PRO
ചെറുപ്പത്തില്‍ കത്തിചൂണ്ടി തന്നെ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പോപ്പ് ഗായിക മഡോണയുടെ വെളിപ്പെടുത്തല്‍.

ന്യുയോര്‍ക്കില്‍ എത്തിയ കാലത്താണ് ഒരാള്‍ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

വെള്ളിയാഴ്ച ‘ഹാര്‍പ്പേഴ്‌സ് ബസാറില്‍’ എഴുതിയ ഒരു ലേഖനത്തിലാണ് മഡോണയുടെ വെളിപ്പെടുത്തല്‍.

ബ്രിട്ടീഷുകാരനായ സംവിധായകന്‍ ഗേ റിച്ചിയുമൊത്തുള്ള ജീവിതവും ഖുറാന്‍ പഠിക്കുന്നതിനെ കുറിച്ചും മഡോണ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

ന്യുയോര്‍ക്ക് ഒരിക്കലും താന്‍ ആഗ്രഹിച്ചപോലെ ഒരു നഗരമായിരുന്നില്ല. ആദ്യകാലത്ത് ജീവിക്കാന്‍ പല വഴികള്‍ തേടിയ താന്‍ വാടക നല്‍കുന്നതിനായി ആര്‍ട്സ് ക്ലാസുകളില്‍ നഗ്ന മോഡലായും നിന്നിട്ടുണ്ടെന്നും മഡോണ പറയുന്നു.

പലപ്പോഴും തന്റെ താമസസ്ഥലത്തിനു നേരെ ആക്രമണം നടന്നു. ആദ്യ തവണ തന്റെ റേഡിയോയാണ് മോഷണം പോയതെന്നും എന്തിനു വേണ്ടിയാണിതെന്ന് തനിക്ക് അറിയില്ല.

ഇപ്പോള്‍ സിനിമകള്‍ നിര്‍മ്മിക്കുന്നതിനും ഇസ്ലാമിക രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിക്കുന്നതുമൊപ്പം ഖുറാന്‍ പഠിക്കാനും സമയം കണ്ടെത്തുകയാണ്. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും പഠിക്കേണ്ടതു തന്നെയാണെന്നാണ് തന്റെ വിശ്വാസമെന്നും മഡോണ ലേഖനത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക