ചിലി ഭൂചലനം: മരണം നൂറ് കവിയും

ശനി, 27 ഫെബ്രുവരി 2010 (18:56 IST)
PRO
ചിലിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ നൂറ് കവിയുമെന്ന് സൂചന. എണ്‍പതോളം പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

റിക്ടര്‍ സ്കെയിലില്‍ 8.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ചിലിയില്‍ അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത്തരം അത്യാഹിതങ്ങള്‍ ഒന്നും ഉണ്ടായില്ല. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

ദക്ഷിണ ജപ്പാനിലും നേരത്തെ ഭൂചലനമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ചിലിയിലും പ്രകമ്പനമുണ്ടായത്. ഇതേ തുടര്‍ന്ന് പസഫിക് ദ്വീപുകളില്‍ വ്യാപകമായി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ആദ്യ പ്രകമ്പനത്തിന് ശേഷം തുടര്‍പ്രകമ്പനങ്ങളും ഉണ്ടായതായി ജനങ്ങള്‍ പറഞ്ഞു.

പതിനൊന്നോളം തുടര്‍ പ്രകമ്പനങ്ങള്‍ ഉണ്ടായതായി യു‌എസ് ഭൌമശാ‍സ്ത്രവിഭാഗം വ്യക്തമാക്കി. ചില പ്രകമ്പനങ്ങള്‍ 6.0 വും അതിനു മുകളിലുമെത്തുമെന്നും ഭൌമശാസ്ത്രജ്ഞര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോയില്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക