ചാവറയച്ചനെയും എവുപ്രാസ്യമ്മയേയും നവംബര്‍ 23ന് വിശുദ്ധരായി പ്രഖ്യാപിക്കും

വ്യാഴം, 12 ജൂണ്‍ 2014 (18:10 IST)
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും എവുപ്രാസ്യമ്മയേയും നവംബര്‍ 23ന് വിശുദ്ധരായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ നടക്കുന്ന കര്‍ദിനാള്‍മാരുടെ പ്രത്യേക സമ്മേളനത്തില്‍ മാര്‍പാപ്പയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുന്നതിനോടനുബന്ധിച്ച് മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിലും ഒല്ലൂരും ദിവ്യബലിയും പ്രാര്‍ഥനകളും നടന്നു.

കേരളത്തില്‍നിന്ന് വിശുദ്ധ പദവിയിലെത്തുന്നവരുടെ എണ്ണം ഇതോടെ മൂന്നായി. അല്‍ഫോന്‍സാമ്മയാണ് ഭാരത കത്തോലിക്കാ സഭയിലെ ആദ്യവിശുദ്ധ. ചാവറയച്ചനും എവുപ്രാസ്യമ്മയും കൂടാതെ മറ്റു 12 പേര്‍ക്കു കൂടി വിശുദ്ധപദവി നല്‍കും.

ജീവിതസഹനംകൊണ്ട് ആത്മീയവിശുദ്ധി നേടിയ മഹതിയായിരുന്നു വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മ.

1829 നവംബര്‍ 2നാണ് ചാവറയച്ചന്‍ പുരോഹിതനായി ചേന്നങ്കരി പള്ളിയില്‍ ആദ്യമായി കുര്‍ബാനയര്‍പ്പണം നടത്തിയത്. 1830ല്‍ ചാവറയച്ചന്‍ മാന്നാനത്തേക്ക് പോയി. പിന്നീട് ചാവറയച്ചന്‍റെ പ്രധാന കര്‍മ്മമണ്ഡലം മാന്നാനമായിരുന്നു. ജാതിമതഭേദമന്യേ സാമൂഹ്യപ്രവര്‍ത്തനം നടത്തിയിരുന്ന ചാവറയച്ചന്‍ വിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചു. എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി ചാവറയച്ചന്‍ നടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അനുപമമാണ്.

വെബ്ദുനിയ വായിക്കുക