ഘാനയില്‍ റോഡപകടത്തില്‍ 14 മരണം

ചൊവ്വ, 31 ഡിസം‌ബര്‍ 2013 (10:47 IST)
PRO
ഘാനയില്‍ റോഡപകടത്തില്‍ 14 പേര്‍ മരിച്ചു. തലസ്ഥാനമായ അക്രയില്‍ നിന്ന്‌ 170 കിലോമീറ്റര്‍ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന അന്റാഡോ നഗരത്തിലാണ്‌ അപകടം ഉണ്ടായത്‌.

ട്രക്കും ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.ട്രക്ക്‌ ഡ്രൈവര്‍ക്കു വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ്‌ അപകട കാരണം. ബസിലുണ്ടായിരുന്നവരാണു മരിച്ചവരില്‍ അധികവും.

വെബ്ദുനിയ വായിക്കുക