ഗൂഗിളിനും ജി-മെയിലിനും ഇറാനില്‍ നിരോധനം

ചൊവ്വ, 25 സെപ്‌റ്റംബര്‍ 2012 (14:20 IST)
PRO
ഗൂഗിളിനും ജി-മെയിലിനും ഇറാനില്‍ നിരോധനം. ഇസ്ലാം വിരുദ്ധ സിനിമയ്ക്കെതിരെ പ്രക്ഷോഭം വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് നിയന്ത്രണം നിലവില്‍ വന്നത്. ഇനിയൊരറിയിപ്പുണ്ടാ‍കുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

മൊബൈല്‍ ഫോണുകളില്‍ മെസേജായും ഈ വിവരം അറിയിക്കുന്നുണ്ട്. രാജ്യത്ത് ഇന്‍‌ട്രാനെറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ മുന്നോടിയാ‍യാണ് ഈ നിയന്ത്രണമെന്നാണ് സൂചന. ഇതോടെ വിദേശ രാജ്യത്തു നിന്നുള്ള വെബ്‌സൈറ്റുകളുടെ നിയന്ത്രണം നടപ്പാക്കന്‍ കഴിയുമെന്നാണ് അധികാരികള്‍ കരുതുന്നത്.

വെബ്ദുനിയ വായിക്കുക