ഗാസയില്‍ വിണ്ടും ഇസ്രയേല്‍ ആക്രമണം

ചൊവ്വ, 31 മാര്‍ച്ച് 2009 (17:46 IST)
ഗാസ മുനമ്പില്‍ ഇസ്രയേലി സേന നടത്തിയ ആക്രമണത്തില്‍ രണ്ട് ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേറ്റു. മഘാസി മേഖലയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് പലസ്തീന്‍ പോരാളികള്‍ കൊല്ലപ്പെട്ടത്.

ഹമാസ് തിരിച്ചും വെടിവച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ കുറിച്ച് സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഹമാസ് ആക്രമണം നടത്തിയതിന് ശേഷമാണ് സൈന്യം തിരിച്ചടിച്ചതെന്ന് ഒരു സൈനികന്‍ പറഞ്ഞു.

ഇരു വിഭാഗവും തമ്മില്‍ വെടിനിര്‍ത്തലിന് ഈജിപ്റ്റിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആക്രമണം. പലസ്ഥീന്‍ തടവുകാരെ മോചിപ്പിച്ചാല്‍ തങ്ങളുടെ പിടിയിലുള്ള ഇസ്രയേലി പട്ടാളക്കാരനെ വിട്ടയക്കാമെന്ന് ഹമാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക