മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ അല്‍ ഗദ്ദാഫിയുടെ അന്ത്യനിമിഷങ്ങളുടെ വീഡിയോ പുറത്ത്. ആഭ്യന്തരയുദ്ധകാലത്ത് പ്രക്ഷോഭകരാല്‍ കൊല്ലപ്പെട്ട ഗദ്ദാഫി തന്‍റെ ജീവനുവേണ്ടി കേഴുന്നതും അത് ചെവിക്കൊള്ളാതെ പ്രക്ഷോഭകര്‍ വെടിയുതിര്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്.
തന്നെ കൊല്ലരുതെന്ന് അപേക്ഷിക്കുന്ന ഗദ്ദാഫിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മുമ്പും ഗദ്ദാഫിയുടെ മരണരംഗങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്ര വിശദമായ വീഡിയോ ഇതാദ്യമായാണ് പുറംലോകത്തെത്തുന്നത്.
മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍. അയ്മാന്‍ അല്‍മാനി എന്ന പ്രക്ഷോഭകാരിയാണ് ഈ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതും പുറത്തുവിട്ടതും.