ഗതാഗത കുരുക്ക് കുറയ്ക്കാന്‍ ഇലവേറ്റഡ് ബസുമായി ചൈന - വിഡിയോ കാണാം

വെള്ളി, 27 മെയ് 2016 (17:47 IST)
ബസ് യാത്രക്കാര്‍ക്ക് പുറമെ കാല്‍നട യാത്രക്കാര്‍ക്കും എന്നും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ് ഗതാഹതക്കുരുക്ക്. യാത്രക്കാര്‍ അനുഭവിക്കുന്ന ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് ചൈന. 
 
ഇതിനായി ബസിന്റെ മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന ‘ഇലവേറ്റഡ് ബസ്’ ഇനി ചൈനയിലെ റോഡുകളില്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകും. മെയ് 22 ന് നടന്ന ചൈന ബീയ്ജിംഗ് ഇന്റര്‍നാഷണല്‍ ഹൈ ടെക് എക്‌സ്‌പോയിലാണ് ഇലവേറ്റഡ് ബസ് അവതരിപ്പിച്ചത്.
 
ഇലവേറ്റഡ് ബസ് നിരത്തുകളില്‍ എത്തുന്നതോടെ മറ്റ് വാഹനങ്ങള്‍ക്കടക്കം യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ സഞ്ചരിക്കാം എന്നതാണ് പ്രത്യേകത. ഒരേസമയം 1,200 ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് ബസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ ബസുകള്‍ റോഡുകളില്‍ നീങ്ങുമ്പോള്‍ ഇലവേറ്റഡ് ബസ് മറ്റ് വാഹനങ്ങള്‍ക്ക് മുകളിലൂടെയാണ് നീങ്ങുക. ഒരു വര്‍ഷത്തിനുള്ളില്‍ ബസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നിരത്തുകളില്‍ എത്തിക്കാനാണ് ചൈനയുടെ ശ്രമം.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക