ക്ഷമയ്ക്ക് പരിധിയുണ്ട്, ഭീകരതയ്ക്ക് കുടപിടിച്ചാൽ ശക്തമായി തിരിച്ചടിക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി ട്രംപ്

ചൊവ്വ, 22 ഓഗസ്റ്റ് 2017 (08:16 IST)
പാകിസ്ഥാനെ കടുത്ത ഭാഷയില്‍ വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഭീകരരെ സുരക്ഷിതമായി സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് പാകിസ്ഥാന്റെതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ക്ഷമയ്ക്ക് ഒരു പരിധിയുണ്ടെന്നും ഇത്തരം നടപടികള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ അമേരിക്ക പ്രതികരിക്കുമെന്നും ട്രംപ് ഓര്‍മപ്പെടുത്തി.   
 
അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സൈനിക വിന്യാസം ഇനിയും വര്‍ധിപ്പിക്കുമെന്നും പറഞ്ഞു. അമേരിക്കയിലെ ജനതങ്ങളുടെ വികാരമാണ് താന്‍ നടപ്പിലാക്കുന്നത്. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തുമെന്നും കൂടുതല്‍ വ്യാപാര പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക