ക്രൈസ്തവരും മുസ്ലിങ്ങളും പരസ്പരം ബഹുമാനം പുലര്‍ത്തണം: മാര്‍പാപ്പ

തിങ്കള്‍, 12 ഓഗസ്റ്റ് 2013 (21:32 IST)
PRO
ക്രൈസ്തവരും മുസ്ലിം സമുദായങ്ങളും പരസ്പര ബഹുമാനം നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് ഫ്രാന്‍സിസ്‌ മാര്‍പാപ്പ. റമസാന്‍ സന്ദേശം നല്‍കുന്നതിനിടയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സെന്റ്‌ പീറ്റേഴ്സ്‌ ചത്വരത്തിലാണ് അദ്ദേഹം ജനങ്ങള്‍ക്ക് റമസാന്‍ സന്ദേശം നല്‍കിയത്. രണ്ടാംതീയതി പുറപ്പെടുവിച്ച ഒരു സന്ദേശത്തിലും മുസ്‌ലിംകളോടും അവരുടെ മതനേതാക്കളോടുമുള്ള സൗഹൃദം മാര്‍പാപ്പ പ്രകടിപ്പിച്ചിരുന്നു.

നീതിരഹിതവും അപകീര്‍ത്തികരവുമായ വിമര്‍ശനങ്ങള്‍ ക്രൈസ്‌തവരും മുസ്‌ലിംകളും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക