ക്രൂരമായി ഷോക്കടിപ്പിച്ചും കണ്ണുചൂഴ്ന്നെടുത്തും കൊല: സിറിയന്‍ ഫോട്ടോഗ്രാഫറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ബുധന്‍, 22 ജനുവരി 2014 (09:20 IST)
PRO
സിറിയയില്‍ പതിനൊന്നായിരത്തോളം പേരെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെ അനുകൂലിക്കുന്ന സൈന്യം ക്രൂരമായി പീഡിപ്പിച്ചു കൊന്നതായുള്ള വെളിപ്പെടുത്തല് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു‍. ആഭ്യന്തരയുദ്ധക്കാലത്ത് തടവിലാക്കപ്പെട്ടവരാണ് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്.

ഖത്തര്‍ യുദ്ധകുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന്നിയോഗിച്ച മൂന്ന് അഭിഭാഷകരാണ് സിറിയന്‍ സൈന്യത്തിലെ മുന്‍ഫോട്ടോഗ്രാഫര്‍ നല്‍കിയ വിവരം പുറത്തുവിട്ടത്.55,000 ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടു. എന്നാല്‍ തടവുകാരെ പീഡിപ്പിച്ച് വധിച്ചെന്ന ആരോപണം സിറിയന്‍ ഭരണകൂടം നിഷേധിച്ചു.

മൃതദേഹങ്ങളുടെ ചിത്രം എടുക്കാനാണ് അസദിന്റെ ഭരണകൂടം സൈനികഫോട്ടോഗ്രാഫറെ ചുമതലപ്പെടുത്തിയത്. ദമാസ്‌കസിലെ സൈനിക ആശുപത്രിയില്‍വെച്ച് മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. പ്രതിദിനം 50 മൃതദേഹങ്ങളുടെ ചിത്രങ്ങളാണ് എടുക്കേണ്ടി വന്നത്.


ഷോക്കേല്‍പ്പിച്ചതും പൊള്ളിച്ചതുമായ പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും ചിലരുടെ കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. പുരുഷന്‍മാരുടെ മൃതദേഹങ്ങള്‍മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ അതിക്രമങ്ങള്‍ നേരിട്ടുകണ്ടിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക