ക്രിമിയ; ഹിതപരിശോധനയില്‍ റഷ്യയ്ക്ക് അനുകൂലം

തിങ്കള്‍, 17 മാര്‍ച്ച് 2014 (14:56 IST)
PRO
റഷ്യന്‍ റിപ്പബ്ലിക്കില്‍ ചേരണമോയെന്ന വിഷയത്തില്‍ യുക്രൈനിലെ സ്വയംഭരണ റിപ്പബ്ലിക്കായ ക്രിമിയയില്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനാഫലം റഷ്യയ്ക്ക് അനുകൂലം.

96.6 ശതമാനം പേര്‍ ക്രിമിയ റഷ്യന്‍ റിപ്പബ്ലിക്കില്‍ ചേരുന്നതിനെ അനുകൂലിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഞായറഴാച നടന്ന ഹിതപരിശോധനയില്‍ ക്രിമിയയിലെ 80 ശതമാനം പേരും പങ്കെടുത്തിരുന്നു.

ഹിതപരിശോധനയുടെ അനൗദ്യോഗിക ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെതന്നെ ആയിരക്കണക്കിനുപേര്‍ ക്രിമിയ തലസ്ഥാനമായ സിംഫര്‍പൂളിലെ ലെനിന്‍ സ്‌ക്വയറില്‍ ആഹ്ലാദ പ്രകടനം നടത്തി.

ക്രിമിയന്‍പ്രദേശം ഏറ്റെടുത്താല്‍ റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തുമെന്ന് പാശ്ചാത്യരാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക