കുര്‍ദിഷ് ആക്രമികള്‍ തുര്‍ക്കി സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ തകര്‍ക്കുന്ന വിഡിയോ പുറത്ത്

തിങ്കള്‍, 16 മെയ് 2016 (16:35 IST)
വടക്കന്‍ സിറിയയില്‍ തുര്‍ക്കി സേനയുടെ ഹെലിക്കോപ്റ്റര്‍ മിസൈല്‍ ഉപയോഗിച്ച് കുര്‍ദിഷ് ആക്രമികള്‍ തകര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. തോളില്‍വെച്ച് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള അത്യാധുനിക മിസൈല്‍ ഉപയോഗിച്ചാണ് കുര്‍ദിഷ് ആക്രമികള്‍ ഹെലിക്കോപ്റ്റര്‍ തകര്‍ത്തത്.
 
കഴിഞ്ഞ ദിവസം അലെപ്പോ നഗരത്തിന് വടക്ക് തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്ന് എത്രയും വേഗം പിന്തിരിയാന്‍ കുര്‍ദിഷ് സായുധ സംഘടനകളോട് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തിന് നേരെ ആക്രമണം ഉണ്ടായത്. 
 
കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പികെകെ)യുടെ ഭാഗമായ സിറിയന്‍ വിഭാഗമായ ഇവര്‍ മുപ്പതിലേറെ വര്‍ഷമായി തുര്‍ക്കി സേനയുമായി യുദ്ധത്തിലാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക