കുട്ടികള്‍ക്കുള്ള ലൈംഗിക പുസ്തകം നിരോധിച്ചു

ബുധന്‍, 22 ഫെബ്രുവരി 2012 (12:39 IST)
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന പുസ്തകം മലേഷ്യ നിരോധിച്ചു. 'ഞാന്‍ എവിടെ നിന്നാണ് വന്നത്?' (വേര്‍ ഡിഡ് ഐ കം ഫ്രം?) എന്ന പുസ്തകത്തിന്റെ വില്‍പ്പനയ്ക്കാണ് നിരോധനം. പീറ്റര്‍ മെയ്ല്‍ രചിച്ച് 1984-ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

12 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് പുസ്തകം രചിച്ചിരിക്കുന്നത്. പ്രത്യുത്പാദന പ്രക്രിയയെ കുറിച്ച് വിശദീകരിക്കുന്ന ഈ പുസ്തകം സാമൂഹിക സദാചാരത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മലേഷ്യ നിരോധിച്ചിരിക്കുന്നത്. പുസ്തകത്തിലെ നഗ്നചിത്രങ്ങളും വിവരണങ്ങളും സദാചാരത്തിന് വിരുദ്ധമാണെന്നും കാരണമായി പറയുന്നു.

ബ്രിട്ടീഷുകാരനാണ് പീറ്റര്‍ മെയ്‌ല്‍. ബ്രിട്ടനിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണ് മലേഷ്യയിലെ സാമൂഹികാവസ്ഥയെന്നും നിരോധനത്തിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക