കാബൂളില്‍ ചാവേറാക്രമണം: പതിനാല് നേപ്പാളി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു; ഒമ്പതു പേര്‍ക്ക് പരുക്ക്

തിങ്കള്‍, 20 ജൂണ്‍ 2016 (16:48 IST)
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ മിനി ബസിലുണ്ടായ ചാവേറാക്രമണത്തില്‍ പതിനാലു നേപ്പാളി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
 
നേപ്പാളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി ജലാലാബാദിലേക്ക് പോകുകയായിരുന്നു മിനിബസിനു നേരെയാണ് ആക്രമണമുണ്ടായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാസൈനികര്‍ക്കു നേരെയാണ് താലിബാന്‍ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നത്. 
 
അക്രമണത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രി സാദിഖ് സിദ്ദീഖി അറിയിച്ചു. കഴിഞ്ഞ മാസവും കാബൂളിലെ കോടതിക്ക് സമീപം ബസിന് നേരെ ചാവേറാക്രമണം ഉണ്ടായിരുന്നു. ഈ ആക്രമണത്തില്‍ ജഡ്ജിയും കോടതി ജീവനക്കാരുമുള്‍പ്പെടെ പതിനൊന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക