കാബൂളിലെ ഗസ്റ്റ് ഹൌസ് താലിബാന്‍ ആക്രമിച്ചത് ഇന്ത്യന്‍ സ്ഥാനപതിയെ വധിക്കാന്‍

വ്യാഴം, 14 മെയ് 2015 (13:24 IST)
അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്ലെ ഗസ്റ്റ് ഹൌസ് താലിബാന്‍ ആക്രമിച്ചത് ഇന്ത്യന്‍ സ്ഥാനപതിയെ വധിക്കാന്‍ ആയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സ്ഥാനപതി ഗസ്റ്റ് ഹൌസില്‍ ഉണ്ടെന്ന് കരുതിയായിരുന്നു താലിബാന്റെ ആക്രമണം.

ആക്രമണത്തില്‍ നാല് ഇന്ത്യക്കാര്‍ അടക്കം 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിദേശികള്‍ താമസിക്കുന്ന ഗസ്റ്റ് ഹൌസിന് എതിരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ സമയത്ത് വിദേശികള്‍ പങ്കെടുക്കുന്ന പാര്‍ട്ടി നടക്കുന്നുണ്ടായിരുന്നു.
 
ബുധനാഴ്ച രാത്രിയോടെ ആയിരുന്നു പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൌസിലേക്ക് ഭീകരര്‍ അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു.
 
ഗസ്റ്റ് ഹൗസില്‍ അതിക്രമിച്ചു കടന്ന ഭീകരര്‍ വിദേശികളെ ബന്ദികളാക്കി. തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

വെബ്ദുനിയ വായിക്കുക