കപ്പല്‍ ദുരന്തം: ഇന്ത്യക്കാരന്‍ ഉള്‍പ്പടെ 29 പേര്‍ക്കായി തെരച്ചില്‍

ചൊവ്വ, 17 ജനുവരി 2012 (10:17 IST)
ഇറ്റലിയില്‍ ഉല്ലാസക്കപ്പല്‍ പാറക്കെട്ടിലിടിച്ച് മുങ്ങിയുണ്ടായ അപകടത്തില്‍പ്പെട്ടവരില്‍ ഇനിയും 29 പേരെ കണ്ടെത്താനുണ്ടെന്ന് റിപ്പോര്‍ട്ട്. കാണാതായവരില്‍ 25 പേര്‍ യാത്രക്കാരും നാല് പേര്‍ ജീവനക്കാരുമാണ്. ഇവരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു. റോബെല്ലോ റസല്‍ ടെറന്‍സ് എന്നാണ് കാണാതായ ഇന്ത്യക്കാരന്റെ പേര്.

അപകടത്തില്‍ ആറ് പേരാണ് മരിച്ചത്. മൊത്തം 4,200 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

സിവിറ്റവിക്ക തുറമുഖത്തുനിന്ന് സവോണയിലേക്കു പുറപ്പെട്ട കോസ്റ്റ കോണ്‍കോര്‍ഡിയ എന്ന യാത്രാക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

വെബ്ദുനിയ വായിക്കുക