ഇന്ത്യന്‍ ജീവനക്കാര്‍ ഉള്‍പ്പെടുന്ന കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിക്കൊണ്ട് പോയി. 24 ഇന്ത്യന്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന കപ്പലാണ് റാഞ്ചിയത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് സംഭവം.
ടര്‍ക്കിഷ് കമ്പനിയുടെ എം വി കോട്ടന്‍ കപ്പലാണ് റാഞ്ചിയത്. രാസ വസ്തുക്കള്‍ വഹിച്ചു കൊണ്ടു പോകുകയായിരുന്നു കപ്പല്‍. പടിഞ്ഞാറന്‍ മധ്യ ആഫ്രിക്കയിലെ ജന്റില്‍ തീരത്ത് വച്ച് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വളയുകയും ജീവനക്കാരെ തടവിലാക്കി കപ്പല്‍ കടത്തിക്കൊണ്ടു പോകുകയുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കപ്പല്‍ എവിടെയാണെന്നത് ആര്‍ക്കും വ്യക്തമായിട്ടില്ല. കപ്പല്‍ കമ്പനി ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കണമെന്ന് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.