ഓസ്ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്ന് 5 മരണം

ശനി, 22 മാര്‍ച്ച് 2014 (15:58 IST)
PRO
ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. പൈലറ്റും രണ്ടുജോലിക്കാരും രണ്ട് സ്‌കൈ ഡൈവേഴ്‌സുമാണ് മരിച്ചത്.

ഓസ്‌ട്രേലിയന്‍ സമയം രാവിലെ 11.30 നാണ് അപകടമുണ്ടായത്. ബ്രിസ്ബന് സമീപമുള്ള വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ സെസ്‌ന 206 വിഭാഗത്തില്‍ പെട്ട വിമാനം അഞ്ചുമിനിട്ടിനുള്ളില്‍ തകര്‍ന്നുവീണു. എഞ്ചിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമികവിവരം.

വെബ്ദുനിയ വായിക്കുക