ഒരു പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍; അവര്‍ ഡബിള്‍ ഇരട്ടകള്‍!

ബുധന്‍, 20 ഫെബ്രുവരി 2013 (10:43 IST)
PRO
PRO
ടെക്സാസിലെ ഹൂസ്റ്റണില്‍ നിന്നുള്ള യുവതിയ്ക്ക് ഒറ്റ പ്രസവത്തില്‍ നാല് ആണ്‍കുട്ടികള്‍ പിറന്നു. രണ്ട് കൂട്ടം ഇരട്ടക്കുട്ടികളാണ് പിറന്നിരിക്കുന്നത് എന്നതാണ് ഇതിലെ അപൂര്‍വ്വത. 571,787ല്‍ ഒരു സ്ത്രീ മാത്രമേ ഇത്തരത്തില്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാറുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

36-കാരിയായ ട്രെസ്സ മോണ്ടല്‍‌വോയ്ക്കും ഭര്‍ത്താവ് മാനുവലിനുമാണ് ഡബിള്‍ ഇരട്ടകള്‍ പിറന്നത്. ഫെബ്രുവരി 14ന് സിസേറിയനിലൂടെയാണ് യുവതി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

നാല് ആണ്‍കുട്ടികളെ ഒരുമിച്ച് കിട്ടിയതിനാല്‍ ഇനി ഒരു പെണ്‍കുഞ്ഞിന് വേണ്ടിയാവും തങ്ങളുടെ പരിശ്രമം എന്ന് മാനുവല്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക