ഒരുമിച്ച് നടക്കുന്നതിനിടെ ഭാര്യ മുന്നില്‍ കയറി നടന്നു; സൗദി യുവാവ് വിവാഹബന്ധം വേര്‍പെടുത്തി

ചൊവ്വ, 22 ഓഗസ്റ്റ് 2017 (17:01 IST)
ഒരുമിച്ച് നടക്കുന്നതിനിടെ ഭാര്യ മുന്നില്‍ കയറി നടന്നെന്നാരോപിച്ച് സൌദിയില്‍ യുവാവ് ഭാര്യയെ വിവാഹമോചനം ചെയ്തു.

തന്നെ ധിക്കരിക്കരുതെന്നും ഒരുമിച്ചു നടക്കുമ്പോള്‍ പിന്നില്‍ മാത്രമെ നടക്കാവൂ എന്നും പല പ്രാവശ്യം ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ അനുസരിക്കാന്‍ ഭാര്യ തയ്യാറായില്ല. ഇതിനാലാണ് വിവാഹ മോചനം നേടിയതെന്നും സൗദി സ്വദേശിയായ യുവാവ് വ്യക്തമാക്കി.

സൗദിയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വിവാഹ മോചനം ഏറിവരുന്ന സാഹചര്യമാണുള്ളത്. നിസാര കാര്യങ്ങള്‍ ചൊല്ലിയാണ് മിക്കവരും ബന്ധം അവസാനിപ്പിക്കുന്നത്. വിരുന്നില്‍ ആട്ടിറച്ചി വിളമ്പിയില്ല, മധുവിധു സമയത്ത് കാലില്‍ പാദസ്വരം ധരിച്ചു എന്നീ കാരണങ്ങളാല്‍ വിവാഹ മോചനം നേടിയ വാര്‍ത്ത ഏറെ ശ്രദ്ധക്കപ്പെട്ടിരുന്നു.

വിവാഹമോചനങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ തലമുറയ്ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കേണ്ടതുണ്ടെന്നും ഇവര്‍ക്കായി കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക