ശ്രീലങ്കയിലെ വടക്ക്-കിഴക്കന്‍ പ്രദേശത്ത് ഒമ്പത് എല്‍ടിടിഇ പോരാളികളെ വധിച്ചതായി ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടു. വെള്ളിയാഴ്ച പുതുകുടിയിരിപ്പില്‍ ആണ് സൈനികരെ വധിച്ചതെന്ന് സൈനിക വക്താവ് ബ്രിഗേഡീയര്‍ ഉദയനയനക്കര പറഞ്ഞു. പുലികളുടെ നിയന്ത്രണത്തിലുള്ള അവസാന പട്ടണത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് പുലികള്‍ കൊല്ലപ്പെട്ടത്.
ഈ പട്ടണം കൂടി കീഴ്പ്പെടുത്താനായാല്‍ ദ്വീപിലെ ചെറിയ തീരപ്രദേശത്തും കുറച്ചു ഗ്രാമങ്ങളിലും വന പ്രദേശങ്ങളിലും മാത്രമാകും പുലികളുടെ സ്വാധീനം. പ്രദേശത്ത് സൈനിക നടപടി തുടരുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പത്രപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ യുദ്ധ പ്രവിശ്യയില്‍ നിന്നുള്ള സ്വതന്ത്ര വിവരം ലഭ്യമല്ല. രണ്ട് ലക്ഷത്തോളം സാധാരണക്കാര്‍ യുദ്ധ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതിനായി റിപ്പോര്‍ട്ടുണ്ട്. പുലികള്‍ ആയുധം താഴെവയ്ക്കണമെന്ന് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധമേഖലയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ യു എന്‍ അടക്കമുള്ള സംഘടനകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.