ഒമാനില്‍ സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി ഒരുലക്ഷത്തിലേറെ പേരുടെ ജോലി നഷ്ടമാകാന്‍ സാധ്യത. നിലവിലുള്ള 39 ശതമാനത്തില്‍ നിന്ന് 33 ശതമാനമാക്കാനാണു തീരുമാനം.
രാജ്യത്തു സ്വകാര്യമേഖലയില്‍ വര്‍ധിച്ചുവരുന്ന വിദേശതൊഴിലാളികളുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നു മാനവശേഷിമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി പറഞ്ഞു. സ്വദേശിവല്‍ക്കരണത്തിനു സമയപരിധി വച്ചിട്ടില്ലെന്നും കൂടുതല്‍ പേരെ സ്വകാര്യമേഖലയിലേക്ക് ആകര്‍ഷിക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് 147,438 കമ്പനികളില്‍ 224,698 സ്വദേശികള്‍ മാത്രമാണു ജോലിചെയ്യുന്നത്. ആകെയുള്ള 1,533,679 ജീവനക്കാരില്‍ 14.6% മാത്രമാണിത്. സ്വകാര്യമേഖലയിലെ സ്വദേശികളില്‍ 65 ശതമാനത്തോളം ഉന്നതവിദ്യാഭ്യാസമുള്ളവരാണ്.