ഐ എസിന്റെ പിടിയിലുള്ള കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നത് അറുത്തെടുത്ത തലകള്‍: കുട്ടികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പരിശീലനം നല്‍കുന്ന വീഡിയൊ പുറത്ത്

ബുധന്‍, 9 മാര്‍ച്ച് 2016 (07:04 IST)
ഇസ്‍ലാമിക് സ്റ്റേറ്റിന്റെ പിടിയിലുള്ള കുട്ടികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പരിശീലനം നല്‍കുന്ന വീഡിയൊ പുറത്തുവന്നു. വീടുകളിലും സ്കൂളുകളിലും ഇവരെ ജിഹാദിനെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. കഠിനമായ പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അടുത്ത തലമുറയിലേക്കുള്ള ഭീകരർക്ക് ജന്മം നൽകുന്നതിനും വളർത്തുന്നതിനുമായി 31,000 വനിതകളെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട്. 
 
ഐ എസിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി അറുത്തെടുത്ത തലകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആൺകുട്ടികളെ ഖുറാനിലെ വചനങ്ങൾ കാണാപ്പാഠം പഠിക്കുന്നതിനുവേണ്ടി പ്രേരിപ്പിക്കുമ്പോൾ പെണ്‍കുട്ടികളെ വീട്ടിലിരുന്ന് ഭർത്താക്കന്മാരെ പരിചരിക്കുന്നതിനാണ് പഠിപ്പിക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 
 
ഐ എസ് ഭീകരരിൽനിന്നും ഗർഭിണിയാക്കപ്പെട്ടിട്ടുള്ള 31,000 ത്തോളം സ്ത്രീകള്‍ ഇവരുടെ തടവില്‍ കഴിയുന്നുണ്ട്. ഇവരില്‍ ജനിക്കുന്ന കുട്ടികളെ ചെറുപ്പം മുതൽതന്നെ ഖിലാഫത്തിനുവേണ്ടി പോരാടാൻ പഠിപ്പിക്കുന്നുവെന്നും രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 
 

വെബ്ദുനിയ വായിക്കുക