ഏത്തപ്പഴം മോഷ്ടിച്ചാല്‍ ജയിലിലാകുമോ?

വെള്ളി, 21 ഫെബ്രുവരി 2014 (16:58 IST)
PRO
PRO
രണ്ട് ഏത്തപ്പഴം മോഷ്ടിച്ച കുറ്റത്തിനാണ് മൂന്ന് പേരെ വിചാരണ ചെയ്യാന്‍ നികാരഗ്വ കോടതി ഉത്തരവിട്ടത്. വെറും 32 സെന്റ് മാത്രം വില വരുന്ന രണ്ട് ഏത്തപ്പഴം ആണ് ഇവര്‍ മോഷ്ടിച്ചത്. എന്നാല്‍ ഇവരുടെ വിചാരണയ്ക്ക് ഏകദേശം 600 ഡോളര്‍ ചെലവാകും എന്നതാണ് രസകരം.

ഒരു പഴക്കച്ചവടക്കാരനില്‍ നിന്നാണ് ഇവര്‍ ഏത്തപ്പഴം മോഷ്ടിച്ചത്. ഡിസംബറില്‍ ആയിരുന്നു ഇത്. പഴവുമായി ഓടുന്നതിനിടെ ഇവരെ പൊലീസ് കുടുക്കി. പിടിയിലായ രണ്ട് പേരെ ജയിലില്‍ ആണ് പാര്‍പ്പിച്ചിരിക്കുന്നത്. ഒരാള്‍ വീട്ടുതടങ്കലിലും. ഏപ്രില്‍ 23നാണ് ഇവരുടെ വിചാരണ നടക്കുക.

രണ്ട് ഏത്തപ്പഴത്തിനുള്ള വിലയേക്കാള്‍ എത്രയോ അധികം പണം ചെലവാക്കി വിചാരണ ചെയ്യുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നാണ് അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക