എല്‍‌എസ്ഡി കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അന്തരിച്ചു

എല്‍‌എസ്ഡി എന്ന മയക്കുമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഹോഫ്മാന്‍(102) അന്തരിച്ചു. ബേസലില്‍ ഉള്ള വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

ഹോഫ്മാന്‍ ഫംഗസ്സുകളുടെ ഔഷധ ഗുണങ്ങളെ കുറിച്ചുള്ള ഗവേഷണം നടത്തുമ്പോള്‍ 1938 ല്‍ ആണ് എല്‍‌എസ്ഡി കണ്ടുപിടിച്ചത്. അബദ്ധത്തില്‍ കുറച്ച് എല്‍‌എസ്‌ഡി കഴിച്ച ഹോഫ്മാന്‍ അന്ന് ഇങ്ങനെ പറയുകയുണ്ടായി, “ എല്ലാം മങ്ങിയ കണ്ണാടിയില്‍ കൂടി കാണുന്നതുപോലെ തോന്നി”.

മാനസിക രോഗ ചികിത്സയ്ക്കായി തന്‍റെ പുതിയ കണ്ടുപിടുത്തം ഉപയോഗപ്പെടുത്താം എന്നായിരുന്നു ഹോഫ്മാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍, പ്രതീക്ഷകള്‍ക്ക് വിപരീതമായി എല്‍‌എസ്ഡി 1960 കളില്‍ ഏറ്റവും അറിയപ്പെടുന്ന മയക്കുമരുന്നായി മാറുകയായിരുന്നു.

റോക്ക് താരങ്ങളും യുവ തലമുറയും എല്‍‌എസ്‌ഡിയുടെ മാത്രിക വലയത്തിലായി. തുടര്‍ന്ന്, ഈ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ മതിഭ്രമം പിടിപെടും തുടങ്ങിയ നിറമുള്ള വാര്‍ത്തകള്‍ പ്രചരിക്കാനും അധികസമയം വേണ്ടിവന്നില്ല.

വെബ്ദുനിയ വായിക്കുക