എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കാന്‍ ഐസ്‌ലാന്‍ഡ്

വെള്ളി, 21 ജൂണ്‍ 2013 (17:36 IST)
WD
WD
അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ഫോണില്‍ നിന്നും നെറ്റില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയത് പുറം ലോകത്തെയറിയിച്ച എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കാന്‍ ഐസ്‌ലന്‍ഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഡേവിഡ് ഗണ്‍ലോസണാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സ്‌നോഡന്റെ പ്രതിനിധിയും ചില മന്ത്രിതല ഉദ്യോഗസഥരുമായാണ് ചര്‍ച്ച നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നിന്ന് ഹോംങ്കോംഗിലേക്ക് പലായനം ചെയ്ത സ്‌നോഡന്‍ ഐസ്‌ലന്‍ഡില്‍ അഭയം തേടുമെന്ന് ഗാര്‍ഡിയന്‍ ദിനപത്രത്തിനുനല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അമ്പതോളം തീവ്രവാദ ആക്രമണ ഭീഷണികള്‍ പരാജയപ്പെടുത്താനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും യു.എസ്സിന്റെ നടപടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വകാര്യതയിലേക്ക് കടന്നുകയറാതെ കോടതിയുടെ മേല്‍നോട്ടത്തിലാണ് ചോര്‍ത്തല്‍ നടത്തിയിട്ടുള്ളതെന്ന് അമേരിക്ക പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക