ഉത്തരകൊറിയ ബാലിസ്റ്റിക്ക് മിസൈല്‍ വിക്ഷേപിച്ചു

വ്യാഴം, 27 മാര്‍ച്ച് 2014 (14:51 IST)
PRO
മേഖലയില്‍ ഉത്തരകൊറിയ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക്ക് മിസൈല്‍ വിക്ഷേപിച്ചു.

ആയിരം കിലോമീറ്റര്‍ ശേഷിയുള്ള രണ്ട് മധ്യദൂര ബാലിസ്റ്റിക്ക് മിസൈലുകളാണ് വടക്കന്‍കൊറിയ കടലിലേക്ക് വിക്ഷേപിച്ചത്. 2009-ന് ശേഷം ആദ്യമായാണ് ഇത്തരം മിസൈലുകള്‍ പ്യോങ്യോങ് പരീക്ഷിക്കുന്നത്. ജപ്പാനിലെത്താന്‍ ശേഷിയുള്ളതാണ് നൊഡൊങ് വിഭാഗം മിസൈലുകള്‍.

കമ്യൂണിസ്റ്റ് കൊറിയയുടെ നടപടിക്കെതിരെ ദക്ഷിണകൊറിയയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ദക്ഷിണകൊറിയയുടെയും ജപ്പാന്റെയും നേതാക്കളെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കൂടിക്കാഴ്ചയ്ക്ക് വിളിച്ചതിന് പിന്നാലെയാണ് വടക്കന്‍ കൊറിയയുടെ പരീക്ഷണം.

വെബ്ദുനിയ വായിക്കുക