ഉഗാണ്ടയില്‍ സ്വവര്‍ഗരതിക്ക് കടുത്തശിക്ഷ

ചൊവ്വ, 25 ഫെബ്രുവരി 2014 (10:32 IST)
PRO
സ്വവര്‍ഗാനുരാഗികളെ ഏറെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഉഗാണ്ടന്‍ പ്രസിഡന്റ്. സ്വവര്‍ഗരതിക്ക് കടുത്തശിക്ഷ പരാമര്‍ശിക്കുന്ന ബില്ലില്‍ ഉഗാണ്ടന്‍ പ്രസിഡന്റ് യൊവേരി മുസേവനി ഒപ്പുവെച്ചു.

പുതിയ നിയമപ്രകാരം ആദ്യമായി സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ക്ക് 14 വര്‍ഷമാണ് തടവുശിക്ഷ. തുടര്‍ച്ചയായുള്ള കുറ്റത്തിന് ശിക്ഷ ജീവപര്യന്തമാവും. സ്വവര്‍ഗരതിക്കാരെപ്പറ്റിയുള്ള അറിവ് മൂടിവെക്കുന്നതും കുറ്റകരമാണ്. വധശിക്ഷയായിരുന്നു സ്വവര്‍ഗരതിക്ക് ബില്ലില്‍ ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്.

പാശ്ചാത്യരാജ്യങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങാതെ ഉഗാണ്ട സ്വതന്ത്രനിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് തെളിയിക്കുന്നതാണ് പ്രസിഡന്‍റിന്റെ തിരുമാനമെന്ന് സര്‍ക്കാര്‍ വക്താവ് അവകാശപ്പെട്ടു. നേരത്തേ അമേരിക്കയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ബില്‍ വൈകിച്ചിരുന്നു. അന്താരാഷ്ട്ര തലങ്ങളില്‍ നിന്നും ഈ വിവാദ ബില്ലിനെതിരെ കടുത്ത എതിര്‍പ്പുകളാണ് വന്നിരുന്നത്.

വെബ്ദുനിയ വായിക്കുക