ഉഗാണ്ടയില്‍ ചരക്ക് വിമാനം തകര്‍ന്ന് 10 പേര്‍ മരിച്ചു. രാജ്യത്തെ മുഖ്യ വിമാനത്താവളം സ്ഥിതിചെയ്യുന്ന എന്‍റബെയില്‍ തിങ്കളാഴ്‌ചയാണ് സംഭവം. സൊമാലിയയിലെ ആഫ്രിക്കന്‍ സമാധാന സേനാംഗങ്ങളായ മൂന്നു പേര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പറന്നുയര്‍ന്ന് അല്പസമയത്തിനകം തന്നെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു എന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിക്ടോറിയ തടാകത്തിലാണ് വിമാനം വീണത്. തടാകത്തില്‍ വീഴുംമുമ്പ് വിമാനത്തിന് തീപിടിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി ഔദ്യോഗിക വക്താവ് ജൂഡിത് നബക്കൂബ അറിയിച്ചു.