ഈസ്റ്റര്‍ ആശംസ നേര്‍ന്ന മുസ്ലീം യുവാവിനെ മതമൌലീക വാദികള്‍ കുത്തിക്കൊന്നു

ഞായര്‍, 27 മാര്‍ച്ച് 2016 (10:39 IST)
ഈസ്‌റ്റര്‍ ദിനത്തില്‍ ക്രിസ്‌ത്യാനികള്‍ക്ക്‌ ആശംസ നേര്‍ന്ന മുസ്ലീം യുവാവിനെ മതവിദ്വേഷികള്‍ കൊന്നു. ആസാദ്‌ ഷാ എന്ന സ്കോട്ലന്റ് യുവാവാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ 32 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു‌. യുവാവിന്റെ സ്‌മരണകളില്‍ ഫസ്‌റ്റ്മിനിസ്‌റ്റര്‍ നിക്കോളാ സ്‌റ്റര്‍ഗിയോണ്‍ ഉള്‍പ്പെടെ അനേകം ക്രിസ്‌ത്യാനികളാണ്‌ പങ്കെടുത്തത്‌.
 
വ്യാഴാഴ്‌ച ഗ്‌ളാസ്‌ഗോയില്‍ കുത്തേറ്റ്‌ രക്‌തംവാര്‍ന്ന നിലയില്‍ ഷായെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം മതവിഭാഗീയതയെ നിരാകരിച്ചുകൊണ്ടാണ്‌ ജനങ്ങള്‍ ഷായ്‌ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്‌. കനത്ത മഴയെ അവഗണിച്ച്‌ നൂറു കണക്കിന്‌ ക്രിസ്‌ത്യാനികളാണ് വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും ഷായുടെ സ്‌മരണകളില്‍ പങ്കെടുക്കാന്‍ എത്തിയത്. 

വെബ്ദുനിയ വായിക്കുക