ഈജിപ്തില്‍ ഏറ്റുമുട്ടല്‍: അഞ്ചു പേര്‍ കൊല്ലപ്പെട്ടു
ശനി, 29 മാര്‍ച്ച് 2014 (13:26 IST)
PRO
PRO
ഈജിപ്തില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പതിനൊന്നു പേര്‍ക്ക് പരുക്കേറ്റു. മുന്‍ സൈനിക മേധാവി അബ്‌ദുല്‍ ഫത്ത അല്‍-സിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരേയാണ് ഇസ്ലാമിക പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 79 മുര്‍സി അനുകൂലികള്‍ അറസ്റ്റിലായി. കെയ്‌റോവിലും അലക്‌സാന്‍ട്രിയയിലും പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി.
മുര്‍സിയെ അധികാരത്തില്‍ നിന്നിറക്കി ജയിലിടച്ച സിസി പ്രസിഡന്റ് സ്ഥാനത്തിനായി നീക്കം നടത്തുന്നതാണ് മുര്‍സി അനുകൂലികളെ പ്രകോപിപ്പിച്ചത്. അല്‍-സസ്തൂര്‍ ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തക മയാദ അസറാഫാണ് സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ചത്.