ഇസ്രായേല്‍ 26 പാലസ്തീന്‍ ജയില്‍പ്പുള്ളികളെ വിട്ടയച്ചു. ജെറുസലേമില്‍ പുനരാരംഭിക്കന്ന സമാധാനചര്‍ച്ചയുടെ ആദ്യ ഭാഗമായിട്ടാണ് ഈ നടപടി.
പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബായിന്റെ നേതൃത്വത്തില്‍ പതിനൊന്ന് പേരെ വെസ്റ്റ് ബാങ്കില്‍ വെച്ച് സ്വീകരിച്ചു. ബാക്കിയുള്ള 15 പേരെ ഗാസയില്‍ വെച്ചാണ് നാട്ടിലേക്ക് സ്വീകരിച്ചത്.
ഇസ്രായേല്‍ നേരത്തേ തടവിലുള്ള 104 പലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 26 തടവുകാരെ വിട്ടയച്ചത്. 2010-ല്‍ മുടങ്ങിയ സമാധാനചര്‍ച്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ മധ്യസ്ഥതയിലാണ് പുനരാരംഭിച്ചിട്ടുണ്ട്.