ഇറാനില്‍ ഭൂകമ്പത്തില്‍ മരിച്ചവര്‍ക്കായി തന്റെ പ്രാര്‍ഥനയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദുരന്തം നാശം വിതച്ച ജനതക്കൊപ്പം താനും ചേരുന്നുവെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുകൂടിയ വിശ്വാസികളോടായി പാപ്പ പറഞ്ഞു.
റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം ഇറാനിലെ രണ്ട് ഗ്രാമങ്ങളെ പൂര്‍ണമായും തുടച്ചുനീക്കിയിരുന്നു. ഭൂകമ്പത്തതില് 37 പേര് കൊല്ലപ്പെട്ടിരുന്നു.