ഇറാനില്‍ 1,000 കിലൊഗ്രാം മയക്ക് മരുന്ന് പിടികൂടി

ഞായര്‍, 1 ഫെബ്രുവരി 2009 (17:52 IST)
ഇറാന്‍റെ പലഭാഗങ്ങളിലായി നടന്ന റെയ്ഡില്‍ ഏതാണ്ട് 1,000 കിലോഗ്രാം മയക്ക് മരുന്ന് പിടികൂടി. ഇറാന്‍ പൊലീസിന്‍റെ മീഡിയ കമ്യൂണിക്കേഷന്‍ കേന്ദ്രമാണ് ഈ വിവരം വെളിപ്പെടുത്തിയത്. രജ്യത്തിന്‍റെ പലഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ മയക്ക് മരുന്ന് കള്ളക്കടത്തിന്‍റെ പല കേന്ദ്രങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റു ചെയ്തു.

മയക്കുമരുന്ന് കള്ളക്കടത്ത് തടയാനായി രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ രണ്ട് വര്‍ഷത്തിനകം സീല്‍ ചെയ്യുമെന്ന് ഇറാന്‍റെ ഡ്രഗ് കണ്ട്രോള്‍ വിഭാഗം കഴിഞ്ഞ നവംബറില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിലൂടെയുള്ള അനധികൃത മരുന്നുകളുടെ വ്യാപാരം തടയാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നതായി ഡിസി‌എച്ച് സെക്രട്ടറി ജനറല്‍ ഇസ്മെയില്‍ അഹമ്മദി മൊഖാദം പറഞ്ഞു. രാജ്യത്തെ മയക്ക് മരുന്ന് സംസ്കരണം കുറച്ചുകൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ നിന്നും യൂറോപ്പിലേയ്ക്കുള്ള അന്താ‍രാഷ്ട്ര കള്ളക്കടത്ത് മാര്‍ഗത്തിലാണ് ഇറന്‍റെ സ്ഥാനം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കറുപ്പ് ഉല്‍‌പാദിപ്പിക്കുന്ന രാഷ്ട്രമാണ് അഫ്ഗാനിസ്ഥാന്‍.

വെബ്ദുനിയ വായിക്കുക