ഇറാഖില്‍ തലസ്ഥാനനഗരമായ ബാഗ്ദാദില്‍ വെള്ളിയാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 57 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദിന് പടിഞ്ഞാറ് അമിരിയ ജില്ലയിലായിരുന്നു ആദ്യ സ്‌ഫോടനം. റോഡരുകില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
തെക്കന്‍ ബാഗ്ദാദിലെ ദോര ജില്ലയിലാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. രണ്ടു പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കുമേറ്റു. ഗസാലിയ ജില്ലയിലാണ് മൂന്നാമത്തെ സ്‌ഫോടനം നടന്നത്. ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരുക്കുപറ്റുകയും ചെയ്തു.