ഇറാഖില്‍ ജുലൈയില്‍ മാത്രം കൊല്ലപ്പെട്ടത് 1000 പേര്‍

വെള്ളി, 2 ഓഗസ്റ്റ് 2013 (12:11 IST)
PRO
ജൂലൈ മാസത്തില്‍ ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞതായി ഇറാഖി സര്‍ക്കാര്‍. അക്രമങ്ങളിലും കലാപങ്ങളിലുമായിട്ടാണ് ഇത്രയും പേര്‍ ഒരൊറ്റ മാസത്തില്‍കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെയും കണക്കുകളും ആയിരത്തിനു മുകളിലാണ്.

2008-ല്‍ സുന്നി-ഷിയ വിഭാഗങ്ങള്‍തമ്മില്‍ ഏറ്റുമുട്ടലുകള്‍ അവസാനിച്ചശേഷമുള്ള ഇറാഖിലെ ഏറ്റവുംവലിയ മരണനിരക്കാണിത്. ജനത്തിരക്കേറിയ കഫേകളിലും പള്ളികളിലും ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളിലും ജയിലുകള്‍ക്കു നേര്‍ക്കുണ്ടായ രണ്ട് ആക്രമണങ്ങളുമാണ് മരണം ഇത്രയും ഉയര്‍ത്തിയത്.

സാധാരണ ജനങ്ങള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ കൂടുകയാണെന്നും ഇതിനെതിരെ രാഷ്ട്രീയനേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും യുഎന്‍ നയതന്ത്രപ്രതിനിധി ജോര്‍ജി ബുസ്റ്റെയിന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക