ഇന്ത്യാ - പാക് പ്രശ്നത്തില്‍ ചൈനയുടെ ഇടപെടല്‍

ശനി, 12 ജനുവരി 2013 (14:22 IST)
PRO
PRO
ഇന്ത്യ- പാക് പ്രശ്നത്തില്‍ ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഹോങ് ലീ ഇടപെടുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഹോങ് ലീ പറഞ്ഞു. ദക്ഷിണേഷ്യയിലെ പ്രമുഖ രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്‌ക്കും അഭിവൃദ്ധിയ്‌ക്കും പ്രധാനമാണെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്‌താവ് പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ ശാന്തമായും ശരിയായ രീതിയിലും പരിഹരിക്കാനാകുമെന്നാണ് ഇരു രാജ്യങ്ങളുടെയും അയല്‍രാജ്യവും സുഹൃത്തുമെന്ന നിലയില്‍ ചൈന പ്രത്യാശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ- പാക് വിഷയം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഇന്ത്യാ- പാക് പ്രശ്നം കൂടുതല്‍ വഷളായത്. ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക