ഇന്ത്യയുമായി നല്ല ബന്ധമെന്ന് പാക് പ്രധാനമന്ത്രി!

വ്യാഴം, 14 ഫെബ്രുവരി 2013 (18:30 IST)
PRO
PRO
ഇന്ത്യയുമായി നല്ല ബന്ധമെന്ന് പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫ്. ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പാകിസ്താന്‍ 'വന്‍ കുതിച്ചുചാട്ടം' നടത്തിയതായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ലണ്ടനില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കായി പാക് ഹൈക്കമ്മീഷണര്‍ വാജിദ് ഷഗസുല്‍ ഹസന്‍ ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും ഇന്ത്യയുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി നല്ല ബന്ധത്തിലാണ്. കശ്മീരികളുടെയും ഐക്യരാഷ്ട്രസഭയുടെയും താല്പര്യമനുസരിച്ച് കശ്മീര്‍പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

വെബ്ദുനിയ വായിക്കുക