അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ് ഇന്ത്യന്‍ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നതിന്റെ ആവേശത്തിലാണ്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനുള്ള ആവേശത്തിലാണ് താനെന്ന് ഹിലാരി പറഞ്ഞു. വളരെയധികം സന്തോഷത്തോടെയാണ് താന്‍ ഇന്ത്യാ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഈ മാസം അവസാനത്തോടെ ഹിലാരി ഇന്ത്യയിലെത്തുമെന്നാണ് സൂചന. സന്ദര്‍ശനത്തിന്റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് ഹിലാരി ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണ് ഒബാമ ആഗ്രഹിക്കുന്നതെന്ന് ഹിലാരി പറഞ്ഞു.