ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരന്‍

ശനി, 8 ഫെബ്രുവരി 2014 (11:46 IST)
PRO
അഴിമതിക്കേസില്‍ ഇന്ത്യന്‍വംശജനായ ധനകാര്യ സ്ഥാപന ഉടമ കുറ്റക്കാരനാണെന്ന് അമേരിക്കന്‍ കോടതി കണ്ടെത്തി. ഹെഡ്ജ് ഫണ്ട് മാനേജരും മലയാളി ദമ്പതികളുടെ മകനുമായ അമേരിക്കന്‍ പൗരന്‍ മാത്യു മര്‍ത്തോമയെയാണ് കുറ്റകാരനെന്ന് യുഎസ് കോടതി കണ്ടെത്തിയത്.

അല്‍ഷിമേഴ്‌സിനുള്ള മരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത്, ജോലിചെയ്തിരുന്ന കമ്പനിയെ കബളിപ്പിക്കുകയും പണം സമ്പാദിക്കുകയും ചെയ്‌തെന്നാണ് കേസ്. ഈ ‘ഇന്‍സൈഡര്‍ ട്രേഡിങ്ങി’ലൂടെ ഇയാള്‍ ഏകദേശം 17,000 കോടി രൂപയുടെ കളളകച്ചവടം നടത്തിയതായാണ് ആരോപണം ഉയര്‍ന്നത്.

2012ലാണ് അറസ്റ്റിലായ മാത്യു ഇതുവരെ ജാമ്യത്തിലായിരുന്നു. ഇയാള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ 45 വര്‍ഷം തടവും 31 കോടി രൂപ പിഴയുമാണ്. യു.എസ്. ചരിത്രത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ തട്ടിപ്പാണിത്.

വെബ്ദുനിയ വായിക്കുക